dhq-team
കേരള പൊലീസ് അസോസിയേഷൻ റൂറൽ ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച ഫുട്ബാൾ ടൂർണമെന്റിൽ ജേതാക്കളായ കളമശേരി ഡി. എച്ച്. ക്യു ടീം അംഗങ്ങൾ

പെരുമ്പാവൂർ: കേരള പൊലീസ് അസോസിയേഷൻ റൂറൽ ജില്ലാ കമ്മിറ്റി കുറുപ്പംപടി എം.ജി.എം സ്‌കൂളിൽ സംഘടിപ്പിച്ച ഫുട്ബാൾ ടൂർണമെന്റിൽ കളമശേരി ഡി.എച്ച്.ക്യു ജേതാക്കളായി. പെനാൽറ്റി ഷൂട്ടൗട്ടിൽ മൂന്നിനെതിരെ നാലു ഗോളുകൾക്ക് മൂവാറ്റുപുഴ സബ് ഡിവിഷനെയാണ് പരാജയപ്പെടുത്തിയത്. പൊലീസ് അസോസിയേഷൻ റൂറൽ ജില്ലാ സമ്മേളനത്തിന്റെ ഭാഗമായാണ് മത്സരം സംഘടിപ്പിച്ചത്.