പറവൂർ: പെരുമ്പടന്ന ഡോൺബോസ്കോ ദേവാലയത്തിലെ തിരുഹൃദയ തിരുനാളിന് നാളെ (വെള്ളി) രാവിലെ പത്തിന് കോട്ടപ്പുറം രൂപതാ മെത്രാൻ ഡോ. ജോസഫ് കാരിക്കശ്ശേരി കൊടിയേറ്റും. 27 കുടുംബങ്ങൾക്ക് ഗൃഹോപകരണങ്ങൾ വിതരണം ചെയ്യും. മൂന്നു പെൺകുട്ടികൾക്ക് വിവാഹ സഹായമായി രണ്ടു പവനും നൽകും. വാഹനാപകടത്തിൽ മരിച്ച ക്രിസ്റ്റഫർ ജോയിയുടെ പേരിൽ അദ്ദേഹത്തിന്റെ പിതാവ് നൽകുന്ന വിദ്യാഭ്യാസ സ്കോളർഷിപ്പ് വിതരണം ചെയ്യും. തിരുനാൾ ദിനമായ 16 ന് ദിവ്യബലിക്ക് ആർച്ച് ബിഷപ്പ് എമിരിറ്റസ് മോസ്റ്റ് റവ. ഡോ.ഫ്രാൻസിസ് കല്ലറയ്ക്കൽ മുഖ്യകാർമ്മികത്വം വഹിക്കും. ഫാ. നെൽസൺ ജോബ് വചനസന്ദേശം നൽകും. പതിനൊന്നിന് നേർച്ച സദ്യ വെഞ്ചിരിപ്പ് ഫാ. മാത്യു അരീക്കൽ നിർവഹിക്കും. നേർച്ച സദ്യക്ക് 25,000 പേർക്ക് വിളമ്പും.