കൊച്ചി: കേരളത്തിൽ നിർബന്ധിത മതപരിവർത്തനം നടക്കുന്നതായി അഖില കേരള ഈഴവ സമുദായം. കഴിഞ്ഞ ദിവസം ഉടുമ്പൻചോലയിൽ ഉണ്ടായ കൈയേറ്റവും കുരിശു കൃഷിയും കോട്ടയം മെഡിക്കൽ കോളേജിൽ നടന്ന ലഘുലേഖ വിതരണവും ഇതിന്റെ ഭാഗമാണ്. ഇത് തുടർന്നാൽ സംഘടന ശക്തമായി പ്രതികരിക്കുമെന്നും പ്രസിഡന്റ് ബിജു പുല്ലാർക്കാട് വാർത്താസമ്മേളനത്തിൽ പറഞ്ഞു. ഇത്തരം മതപരിവർത്തനത്തിനെതിരെ 15ന് രാവിലെ 10ന് കോട്ടയം മെഡിക്കൽ കോളേജിന് മുൻവശത്ത് ധർണ നടത്തുമെന്ന്ഭാരവാഹികൾ അറിയിച്ചു. ചാലക്കുടി പൊലീസിൽ പരാതിപ്പെട്ടിട്ടുണ്ട്. അഖില കേരള ഈഴവ സമുദായം സംസ്ഥാന സെക്രട്ടറി സുധീഷ് എസ് ചക്രപാണി, ജില്ലാ പ്രസിഡന്റ് അജി, വനിതാ സംഘം പ്രസിഡന്റ് നിഷ എന്നിവരും പങ്കെടുത്തു.