മൂവാറ്റുപുഴ: ശ്രീനാരായണ ധർമ്മപഠനകേന്ദ്രത്തിന്റെ പ്രതിമാസ പഠനക്ലാസ് 16ന് നടക്കും. രാവിലെ 10ന് മൂവാറ്റുപുഴ അർബൻ ബാങ്ക് ഓഡിറ്റോറിയത്തിൽ നടക്കുന്ന ക്ലാസിൽ ശിവശതകം എട്ടാം ഭാഗത്തെക്കുറിച്ച് സ്വാമി മുക്താനന്ദയതി പ്രഭാഷണം നടത്തും. ധർമ്മകേന്ദ്രം പ്രസിഡന്റ് ടി.കെ. ബാബു അദ്ധ്യക്ഷത വഹിക്കും. സെക്രട്ടറി പി.ഡി. പ്രസാദ് സ്വാഗതം പറയും.