കൊച്ചി : ശ്രീശങ്കര സ്‌കൂൾ ഒഫ് ഡാൻസിന്റെ പുതിയ പ്രോജക്ടായ വിഷൻ 2020 ന്റെ ആദ്യ അവതരണം 19 ന് നടക്കുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. വൈകിട്ട് 6.15ന് ഇടപ്പള്ളി ചങ്ങമ്പുഴ സാംസ്‌കാരിക കേന്ദ്രത്തിൽ വെച്ച് നടക്കുന്ന ചടങ്ങിൽ ഫെഡറൽ ബാങ്ക് സോണൽ ഹെഡ് വി.വി അനിൽകുമാർ മുഖ്യാതിഥിയാകും. ശാസ്ത്രീയ നൃത്തരംഗത്ത് വളരാൻ ആഗ്രഹിക്കുന്ന കലാകാരികളെ കണ്ടെത്തി പ്രോത്സാഹിപ്പിക്കുകയാണ് വിഷന്റെ ലക്ഷ്യം. ആദ്യ ഘട്ടത്തിൽ 21 കലാകാരികളെ പങ്കെടുപ്പിക്കും. ആഗസ്റ്റ് മുതൽ നടന്ന ഗ്രേഡിംഗ് പ്രക്രിയയിൽ നിന്നാണ് 45 കലാകാരികളെ കണ്ടെത്തിയത്. തിരഞ്ഞെടുത്തവർക്ക് പരിശീലനം നൽകിയ ശേഷമാണ് ആദ്യ അവതരണത്തിന് തയ്യാറെടുക്കുന്നത്. പ്രോ ചീഫ് കോർഡിനേറ്റർ പി.വി പീതാംബരൻ, ഡയറക്ടർ സി.പി ഉണ്ണികൃഷ്ണൻ, കെ.ടി സലീം, എ.ആർ അനിൽ കുമാർ, ടി.ജി ഹരിദാസ് എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.