ആലുവ: ഇന്ത്യൻ റെഡ്‌ക്രോസ് സൊസൈറ്റി, ഐ.എം.എ മധ്യകേരള, സെന്റ്.സേവിയേഴ്‌സ് കോളജ് എൻ.എസ്.എസ് യൂണിറ്റ് ആലുവ ബ്ലഡ് ബാങ്ക് എന്നിവയുടെ ആഭിമുഖ്യത്തിൽ ലോക രക്തദാതാക്കളുടെ ദിനാചരണം നാളെ രാവിലെ പത്തിന് ആലുവ സെന്റ് സേവിയേഴ്‌സ് കോളജിൽ നടക്കും.ജില്ല പഞ്ചായത്ത് പ്രസിഡന്റ് പരിപാടികൾ ഉദ്ഘാടനം ചെയ്യും. രക്തദാന പ്രവർത്തനങ്ങളിൽ സജീവമായി പങ്കെടുത്തിട്ടുള്ളവർക്ക് അവാർഡുകൾ വിതരണം ചെയ്യും.

ആലുവ ഗവ.ആശുപത്രി കേന്ദ്രീകരിച്ച് ബ്ലഡ് ബാങ്ക്, ഡയാലിസിസ് സെൻറർ, ഹീമോഫീലിയ സെൻറർ എന്നിവയുമായി ബന്ധപെട്ട് കഴിഞ്ഞ 25 വർഷമായി നിസ്തുല സേവനം നടത്തിവരുന്ന ഡോ.എൻ.വിജയകുമാറിന് പ്രത്യകം അവാർഡ് നൽകി ആദരിക്കും. സെന്റ് സേവിയേഴ്‌സ് കോളജ്, അൽ അമീൻ കോളജ്, സെന്റ് പോൾസ് കോളജ് , രാജഗിരി കോളജ്, എം.ഇ.എസ് മാറമ്പിള്ളി കോളജ് എന്നിവിടങ്ങളിലെ ഐ.ആർ.സി യൂണിറ്റ് അംഗങ്ങൾ രക്തദാനം ചെയ്യും.