കൊച്ചി : പൊലീസിന് നൽകുന്ന മജിസ്റ്റീരിയൽ അധികാരം ജനകീയ സമരങ്ങളെ അടിച്ചമർത്താനുള്ള അമിതാധികാരമാണെന്ന് ഇന്ത്യൻ സോഷ്യലിസ്റ്റ് പാർട്ടി ചെയർമാൻ തമ്പാൻ തോമസ് പറഞ്ഞു . വാദിയും ജഡ്ജിയും ഒരാളായിത്തീരുന്ന നിയമനടപടിയാണിത്. വികസനത്തിന്റെ പേര് പറഞ്ഞ് വയൽക്കിളി ഭൂസമരങ്ങളെയും, പരിസ്ഥിതി, തൊഴിലാളി ജനകീയ പ്രക്ഷോഭങ്ങളെയും നേരിടാനായി പൊലീസ് ഇതിനെ ഉപയോഗിക്കുന്നു. ഇത്തരത്തിൽ പൊലീസിന് ഏകപക്ഷീയമായി തീരുമാനങ്ങളെടുക്കാൻ അധികാരം സർക്കാർ നൽകുന്നതിലൂടെ ജനങ്ങൾക്ക് തെറ്റിനെ എതിർക്കാനുള്ള അവസരമാണ് നഷ്ടമാകുന്നതെന്നും അദ്ദേഹം വാർത്താസമ്മേളനത്തിൽ പറഞ്ഞു.