കൊച്ചി: 'കെട്ടിടങ്ങളല്ല, കുട്ടികൾ അവരുടെ കിനാവുകൾ പണിതുയർത്തട്ടെ' എന്ന സന്ദേശമുയർത്തി
ജില്ലാ ശിശുക്ഷേമ സമിതിയുടെ നേതൃത്വത്തിൽ അന്തർദേശീയ ബാലവേല വിരുദ്ധ ദിനം ആചരിച്ചു. കാക്കനാട് തെങ്ങോട് ഗവൺമെന്റ് ഹൈസ്ക്കൂളിൽ നടക്കുന്ന ദിനാചരണം ജസ്റ്റിസ് കെ.കെ. ദിനേശൻ ഉദ്ഘാടനം ചെയ്തു. ശിശുക്ഷേമസമിതി വൈസ് പ്രസിഡന്റ് അഡ്വ.കെ.എസ്. അരുൺകുമാർ അദ്ധ്യക്ഷത വഹിച്ചു. എറണാകുളം അസിസ്റ്റന്റ് ഡവലപ്പ്മെന്റ് കമ്മിഷണർ അയന മുഖ്യപ്രഭാഷണം നടത്തി. തൃക്കാക്കര മുൻസിപ്പൽ ചെയർമാൻ ഷീല ചാരു, കൗൺസിലർമാരായ ജിജോ ചങ്ങന്തറ, എൽദോ മാത്യൂ, കെ.എ. നജീബ്, സ്കൂൾ ഹെഡ്മാസ്റ്റർ മനോജ് കുമാർ, പി.ടി.എ പ്രസിഡന്റ് കെ.ജി.ജയേന്ദ്രൻ എന്നിവർ സംസാരിച്ചു. കെ.കെ. പ്രദീപ് കുമാർ ബാലവേല വിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.ശിശുക്ഷേമസമിതി സെക്രട്ടറി സുനിൽ ഹരീന്ദ്രൻ സ്വാഗതവും എൻ.കെ. പ്രദീപ് നന്ദിയും പറഞ്ഞു.