വൈപ്പിൻ: പള്ളിപ്പുറം സർവീസ് സഹകരണബാങ്ക് പള്ളിപ്പുറം ഗ്രമാപഞ്ചായത്ത് പ്രദേശത്തെ മികച്ച പഠിതാക്കളായ വിദ്യാർത്ഥികൾക്ക് നൽകുന്ന വി.എം ധർമ്മരത്‌നം മാസ്റ്റർ സ്മാരക അവാർഡുകളുടെ വിതരണം എസ് ശർമ്മ എം എൽ എ ഉത്ഘാടനം ചെയ്യും. 15 ന് ഉച്ചക്ക് 2ന് ബാങ്ക് ഓഡിറ്റോറിയത്തിൽ നടക്കുന്ന വിതരണചടങ്ങിൽ പ്രസിഡന്റ് അഡ്വ.കെ വി എബ്രഹാം അദ്ധ്യക്ഷത വഹിക്കും.പ്രമുഖ ട്രെയിനർജോബി തോമസ് മോട്ടിവേഷൻ ക്ലാസ് നയിക്കും.ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ കെ ജോഷി,പഞ്ചായത്ത് പ്രസിഡന്റ് പി കെ രാധാകൃഷ്ണൻ , സിപ്പി പള്ളിപ്പുറം,രാധിക സതീഷ്,പി ബി സജീവൻ,ബാങ്ക് സെക്രട്ടറി എം എ ആശാ ദേവിതുടങ്ങിയവർ സംസാരിക്കും.