കൊച്ചി : പിറവം വെളിയനാട് സെന്റ് പോൾസ് ഹൈസ്‌കൂൾ 1989 എസ്.എസ്.എൽ.സി ബാച്ചിന്റെ പൂർവ വിദ്യാർത്ഥി സംഗമം മാതൃവിദ്യാലയത്തിൽ നടന്നു. 2016 ലാണ് 1989 ബാച്ച് വിദ്യാർത്ഥികൾ കൂട്ടായ്മ രൂപീകരിച്ചത് . അകാലത്തിൽ മരണമടഞ്ഞ 89 ബാച്ചിലെ വിദ്യാർത്ഥിനിയായിരുന്ന സെലീന ഒ.എം രചിച്ച കഥകളും കവിതകളും സമാഹരിച്ച് സഹപാഠികൾ പുറത്തിറക്കുന്ന കർപ്പൂരനാളം എന്ന പുസ്തകം ചടങ്ങിൽ പ്രകാശിപ്പിച്ചു. സ്‌കൂൾ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ റിട്ട.ഹെഡ്മാസ്റ്ററും സാഹിത്യകാരനുമായ ശ്രീകുമാർ ഇലഞ്ഞിക്ക് ഗ്രന്ഥകാരൻ ബാബുരാജ് കളമ്പൂർ പുസ്തകത്തിന്റെ ആദ്യകോപ്പികൈമാറി. സെലീനയുടെ മകൾ സാരംഗി മറുപടി പ്രസംഗം നടത്തി. സെന്റ് പോൾസ് ഹൈസ്‌കൂൾ പ്രധാന അദ്ധ്യാപകൻ പി.സി. അച്ചൻകുഞ്ഞ് പുരസ്‌കാരങ്ങൾ വിതരണം ചെയ്തു. പിറവം നഗരസഭാ കൗൺസിലർ ബെന്നി വി വർഗീസ്, സംഘാടക സമിതി ഭാരവാഹികളായ പി.കെ. സുഗുണൻ, ടി.കെ. അശോക് കുമാർ, എം.ആർ. സന്തോഷ്, വി.ആർ. ബിജു വാളകത്തിൽ, കെ.കെ. ഡെല്ല , വെളിയനാട് ഗ്രാമീണ വായനശാലാ സെക്രട്ടറി കെ.കെ. ശശിധരൻ എന്നിവർ പ്രസംഗിച്ചു. തുടർന്ന് പൂർവ വിദ്യാർത്ഥികളുടെ വിവിധ കലാപരിപാടികളും അരങ്ങേറി.