piravomsakha
പിറവം ശാഖയിൽ ബാലജനയോഗം കുട്ടികളുടെ പ്രവേശനോത്സവം യൂണിയൻ കൗൺസിലർ വി.എ. സലി ഉദ്ഘാടനം ചെയ്യുന്നു

കൊച്ചി : എസ്.എൻ.ഡി.പി യോഗം പിറവം ശാഖയുടെ നേതൃത്വത്തിൽ ബാലജനയോഗം പ്രവേശനോത്സവം - 2019 വർണശബളമായ ചടങ്ങുകളോടെ നടന്നു. ശാഖാ മന്ദിരത്തിൽ യൂണിയൻ കൗൺസിലർ വി.എ. സലി ഉദ്ഘാടനം ചെയ്തു. പൊതുസമ്മേളനം യൂണിയൻ പ്രസിഡന്റ് പി.ജി. ഗോപിനാഥ് ഉദ്ഘാടനം ചെയ്തു. ശാഖാ പ്രസിഡന്റ് എം.എൻ. അപ്പുക്കുട്ടൻ അദ്ധ്യക്ഷത വഹിച്ചു. യൂണിയൻ സെക്രട്ടറി സി.പി. സത്യൻ മുഖ്യപ്രഭാഷണം നടത്തി. യൂണിയൻ വെെസ് പ്രസിഡന്റ് കെ.ജി. പുരുഷോത്തമൻ ബാലജനയോഗം അദ്ധ്യാപകരെ ആദരിച്ചു. യൂണിയൻ വനിതാസംഘം സെക്രട്ടറി മഞ്ജു റെജി കുട്ടികൾക്ക് സമ്മാനക്കിറ്റ് വിതരണം ചെയ്തു. ശാഖാ സെക്രട്ടറി ടി.കെ. പ്രകാശ്, വെെസ് പ്രസിഡന്റ് കെ.കെ.റെജി, ബാലജനയോഗം പ്രിൻസിപ്പൽ ബിന്ദുലാൽ എന്നിവർ പ്രസംഗിച്ചു.