sea
ജില്ലാകളക്ടർ മുഹമ്മദ് വൈ.സാഫിറുള്ള ചെല്ലാനത്ത് എത്തിയപ്പോൾ

പള്ളുരുത്തി: കടൽക്ഷോഭം രൂക്ഷമായ ചെല്ലാനം സന്ദർശിക്കാൻ എത്തിയ ജില്ലാ കളക്ടറെ നാട്ടുകാർ തടഞ്ഞു. ഇന്നലെ രാവിലെ 10 മണിയോടെയാണ് കളക്ടറും സംഘവും കടലാ ക്രമണം രൂക്ഷമായ മറുവക്കാട് എത്തിയത്.ഇവിടെ കഴിഞ്ഞ ദിവസങ്ങളിലുണ്ടായ കടലാക്രമണത്തിൽ നൂറോളം വീടുകളിൽ വെള്ളം കയറിയിരുന്നു.

ഈ കാലവർഷത്തിന് മുൻപ് ജിയോ ട്യൂബിന്റെ നിർമ്മാണം പൂർത്തിയാക്കുമെന്ന അധികാരികളുടെ ഉറപ്പ് പാലിക്കാത്തതിനെ തുടർന്നാണ് കളക്ടറെ തടഞ്ഞത്. ചെല്ലാനത്തെ കണ്ണമാലി, ബസാർ, കമ്പനിപ്പടി, ചെറിയ കടവ്, സൗദി മാനാശേരി, കണ്ടക്കടവ് തുടങ്ങിയ ഭാഗങ്ങളിലാണ് കടൽക്ഷോഭം രൂക്ഷമായത്. കടൽഭിത്തി നിർമ്മിക്കാൻ കഴിഞ്ഞ വർഷങ്ങളിൽ ചെല്ലാനത്ത് കരിങ്കല്ല് ഇറക്കിയെങ്കിലും കല്ലിന് വലിപ്പം കുറവാണെന്ന കാരണത്താൽ ജനങ്ങൾ തടയുകയായിരുന്നു. തുടർന്ന് സ്വകാര്യവ്യക്തി കോടതിയെ സമീപിച്ചതിനെ തുടർന്നാണ് നിർമ്മാണം സ്തംഭിച്ചത്.. ദ്രോണാചാര്യ മോഡലിൽ കടൽഭിത്തി നിർമ്മിക്കണമെന്നാണ് തീരദേശ വാസികളുടെ ആവശ്യം. ഈ ആവശ്യത്തിന് വർഷങ്ങളുടെ പഴക്കമുണ്ട്.ഇതിനാവശ്യമായ പണത്തിലും കൂടുതൽ ജിയോ ട്യൂബിനും മണൽചാക്കിന് വേണ്ടിയും മുടക്കി..കഴിഞ്ഞ ദിവസം കണ്ണമാലി എസ്.ഐയുടെ നേതൃത്വത്തിൽ വെള്ളം കയറിയ വീടുകളിൽ രക്ഷാപ്രവർത്തനം നടത്തിയിരുന്നു. പശ്ചിമകൊച്ചിയിലെ മറ്റു സ്റ്റേഷനുകളിൽ നിന്നും പൊലീസുകാരെചെല്ലാനത്ത് രക്ഷാപ്രവർത്തനത്തിനായി മട്ടാഞ്ചേരി അസി.കമ്മീഷണറുടെ നേതൃത്വത്തിൽ വിന്യസിച്ചിട്ടുണ്ട്.

രണ്ടാൾ പൊക്കത്തിൽ കടൽവെള്ളം വീടുകളിലേക്ക് അടിച്ചു കയറുന്നു

ആവശ്യംദ്രോണാചാര്യ മോഡലിൽ കടൽഭിത്തി

രക്ഷാപ്രവർത്തനത്തിന് പൊലീസ്