കൊച്ചി : കേരള വാട്ടർ അതോറിറ്റിയുടെ പിറവത്തെ പ്രോജക്ട് ഡിവിഷൻ ആഫീസ് എറണാകുളം ചിറ്റൂരിലേക്ക് മാറ്റാനുള്ള നീക്കത്തിൽ ആൾ കേരള വാട്ടർ അതോറിറ്റി എംപ്ലോയീസ് യൂണിയൻ (എ.ഐ.ടി.യു.സി) പിറവം ഡിവിഷൻ സമ്മേളനം പ്രതിഷേധിച്ചു. പിറവം, മുവാറ്റുപുഴ, കോതമംഗലം നിയോജക മണ്ഡലങ്ങളിലെ പുതിയ പ്രോജക്ടുകളുടെ രൂപ കൽപ്പനക്ക്2008 ലാണ് പിറവത്ത് പ്രോജക്ട് ഡിവിഷൻ ഒാഫീസ് ആരംഭിച്ചത്. പുതിയ ഒട്ടേറെ പദ്ധതികൾ നടപ്പാക്കുന്നതിന് ഡിവിഷൻ ഒാഫീസ് പ്രയോജനം ചെയ്തിട്ടുണ്ട് പിറവം മണ്ഡലത്തിലെയടക്കം കുടിവെള്ള ക്ഷാമം പരിഹരിക്കുന്നതിനുള്ള പദ്ധതികളുടെ ആവിഷ്കാരത്തിനുംം നടപ്പാക്കലിനും കൂടുതൽ കാല താമസമുണ്ടാകാൻ ഇടയുണ്ട്. ഡിവിഷന് പകരം സബ് ഡിവിഷൻ ആഫീസ് പിറവത്ത് നിലനിർത്തും. ഡയറക്ടർ ബോർഡ് തീരുമാനം പുന:പരിശോധിക്കണമെന്ന് ആൾ കേരള വാട്ടർ അതോറിറ്റി എംപ്ലോയീസ് യൂണിയൻ (എ.ഐ.ടി.യു.സി) ഡിവിഷൻ സമ്മേളനം ആവശ്യപ്പെട്ടു. ഇ.വി.അജികുമാറിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന സമ്മേളനം സംസ്ഥാന വർക്കിംഗ് പ്രസിഡൻറ് എം.എം.ജോർജ് ഉദ്ഘാടനം ചെയ്തു.ജില്ല സെക്രട്ടറി ഷൈജു മൈക്കിൾ, സംസ്ഥാന കമ്മിററി അംഗങ്ങളായ മനീഷ് കുമാർ, ഇ.കെ.ദിനേശൻ, അശോക് രാജ് , എന്നിവർ പ്രസംഗിച്ചു.സെക്രട്ടറി പി.കെ.റെജി റിപ്പോർട്ടവതരിപ്പിച്ചു. മനു മാധവൻ പതാക ഉയർത്തി..ഇ.വി.അജികുമാർ (പ്രസിഡൻറ്)ജോഷി.പി.ചെറിയാൻ (വൈസ് പ്രസിഡൻറ്) മനു മാധവൻ (സെകട്ടറി) അനീഷ്.എൻ.നായർ, എം.ഒ.ആൻസി (ജോ. സെക്രട്ടറിമാർ) എൻ.കെ.ബിജു ട്രഷറർ) എന്നിവരെ ഭാരവാഹികളായി തിരഞ്ഞെടുത്തു
.