കൊച്ചി : പുതിയ അദ്ധ്യയന വർഷത്തിലേക്ക് പ്രവേശിക്കുന്ന വിദ്യാർത്ഥികൾക്കായി എസ് .എൻ.ഡി.പി യോഗം 219- ാംനമ്പർ ശാഖയുടെ കീഴിലുള്ള കൂനംതൈ പുതുപ്പള്ളിപ്രം ശ്രീ സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിൽ വിദ്യാരാജഗോപാല മന്ത്രാർച്ചന സംഘടിപ്പിച്ചു . രാവിലെ നടന്ന ചടങ്ങിൽ കുട്ടികളും രക്ഷകർത്താക്കളുമായി നൂറിലധികം പേർ പങ്കെടുത്തു . കുട്ടികളുടെ വിദ്യാഭ്യാസ പുരോഗതിക്ക് വേണ്ടി നടത്തിയ പൂജയിൽ പങ്കെടുത്തവർക്കു പുരുഷൻ തന്ത്രികളുടെ മുഖ്യകാർമികത്വത്തിൽ മന്ത്രാർച്ചനയ്ക്കുശേഷം പ്രസാദം നൽകി. ക്ഷേത്രം. അഡ്മിനിസ്ട്രേറ്റർ കെ. പി ശിവദാസ് ചടങ്ങുകൾക്ക് നേതൃത്വം നൽകി.