കോതമംഗലം: മണലാരണ്യങ്ങളിൽ വിളയുന്ന ഈന്തപ്പഴം കേരളത്തിലും കായ്ക്കുമെന്ന് തെളിയിച്ച് മലയാളി.വിനോദ സഞ്ചാര കേന്ദ്രമായ ഭൂതത്താൻകെട്ടിന്റെ കവാടത്തിന് സമീപത്തെ പെരിയാർ റിസോർട്ടിലാണ് ഈന്തപ്പനകൾ ഫലസമൃദ്ധിയോടെ നിൽക്കുന്നത്.
ഇവിടെ അലങ്കാരമായി നട്ടുപിടിപ്പിച്ചതാണീ ഈന്തപ്പനകൾ. മണ്ണുത്തിയിലെ സ്വകാര്യ ഫാമിൽ നിന്നും ആറടി ഉയരമുള്ള പനകൾ ഒന്നിന് 8500 രൂപ വില നൽകി അഞ്ച് വർഷം മുമ്പാണ് വാങ്ങി നട്ടത്. ഇപ്പോൾ ഏകദേശം 15 അടിയോളമായി ഉയരം. വിനോദ സഞ്ചാരികൾക്കും നാട്ടുകാർക്കും കൗതുക കാഴ്ചയാണിപ്പോൾ ഈന്തപ്പനക്കുലകൾ.
നല്ല മധുരമുള്ള മാംസള ഭാഗം കട്ടി കുറഞ്ഞതുമായ ഇനത്തിൽപ്പെട്ടവയാണിവ.