കൊച്ചി: : കടമക്കുടി പിഴല പാലിയംതുരുത്ത് പന്നക്കാപ്പറമ്പിൽ വീട്ടിൽ ഷാജുവിനും കുടുംബത്തിനും ഇനി മനസമാധാനത്തോടെ അന്തിയുറങ്ങാം.കൊല്ലം ടി കെ എം എൻജിനീയറിങ്ങ് കോളേജിലെ1990-1994 ബാച്ചിലെ പൂർവ്വ വിദ്യാർത്ഥികളുടെ കൂട്ടായ്മയാണ് ഷാജുവിന്റേയും കുടുംബത്തിന്റെയും അടച്ചുറപ്പുള്ള വീടെന്ന സ്വപ്നം യാഥാർത്ഥ്യമാക്കിയത്. ഭാര്യയും ബുദ്ധിമാന്ദ്യം സംഭവിച്ച മകളും ഉൾപ്പെടുന്ന ഷാജുവിന്റെ കുടുംബത്തിന്റെ ദുരവസ്ഥ ,പ്രളയകാലത്ത് നടത്തിയ രക്ഷാപ്രവർത്തനങ്ങൾക്കിടയിൽ പൂർവ്വ വിദ്യാർത്ഥികളുടെ ശ്രദ്ധയിൽപ്പെട്ടിരുന്നു. യു എസ് എയിലെ മലയാളീസ് അസോസിയേഷനുമായി ബന്ധപ്പെട്ടപ്പോൾ ഷാജുവിന്റെ കുടുംബത്തിനുള്ള വീട് നിർമ്മാണത്തിനുള്ള മുഴുവൻ ചെലവും നൽകാമെന്ന് ഭാരവാഹികൾ ഉറപ്പ് നൽകി. 70 ദിവസം കൊണ്ട് വീടിന്റെ മുഴുവൻ പണിയും പൂർത്തീകരിച്ചു. മഴക്കാലം ശക്തിയാർജിക്കുന്നതിനു മുമ്പേ ഷാജുവിനും കുടുംബത്തിനും വീടിന്റെ താക്കോൽ കൈമാറി. പ്രളയകാലത്ത് രക്ഷാ പ്രവർത്തനം നടത്തിയ മത്സ്യ തൊഴിലാളികൾ ചേർന്ന് ഷാജുവിനും കുടുംബത്തിനും താക്കോൽ കൈമാറി.ടി കെ എം എൻജിനീയറിംഗ് പൂർവ വിദ്യാർത്ഥികളായ സെബാസ്റ്റ്യൻ (ആർക്കിടെക്റ്റ്, ), ബെന്നി കോതാട്, ഫ്രാങ്ക്, അരുൺ എ എം, സുനിൽ സേവ്യർ, ജോൺ കള്ളിവയലിൽ, സിൽവിസേവ്യർ എന്നിവർ ചടങ്ങുകൾക്ക് നേതൃത്വം നൽകി
ചടങ്ങിൽമത്സ്യതൊഴിലാളികളായ മാലിപ്പുറം പണിക്കവീട്ടിൽ റഷീദ്, കുഴിക്കണ്ടത്തിൽ അസീസ്, പണിക്കവീട്ടിൽ നസീർ ,മണ്ണാറ വീട്ടിൽ ബാബു, മരോട്ടിപ്പറമ്പിൽ സെബാസ്റ്റ്യൻ എന്നിവരെ ആദരിച്ചു. അർപ്പണ ബോധത്തോടെ 500 സ്ക്വയർ ഫീറ്റ് വിസ്തൃതിയുള്ള വീടിന്റെ പണി പൂർത്തികരിച്ച ചിറ്റൂർ കോളരിക്കൽ വീട്ടിൽ സജി കോളരിക്കലിനെ ഉപഹാരംനൽകി ആദരിച്ചു