മൂവാറ്റുപുഴ: നിയുക്ത എംപി അഡ്വ. ഡീൻ കുര്യാക്കോസിന്റെ ഓഫീസ് തൊടുപുഴ പി .ഡബ്ലിയു.ഡി റസ്റ്റ് ഹൗസിന് എതിർ വശം തെക്കേമാറിയിൽ ബിൽഡിംഗിന്റെ ഒന്നാം നിലയിൽ പ്രവർത്തനം ആരംഭിച്ചു. ഡിസിസി പ്രസിഡന്റ് ഇബ്രാഹിം കുട്ടി കല്ലാർ ഭദ്രദീപം കൊളുത്തി ഉദ്‌ഘാടനം നിർവ്വഹിച്ചു. ഇടുക്കി യു ഡി എഫ് ചെയർമാൻ അഡ്വ എസ് അശോകൻ, ടി എം സലിം, എം ജെ ജേക്കബ്,എം എസ് മുഹമ്മദ്, സി പി മാത്യു, കെ എം എ ഷുക്കൂർ, ജോൺ നെടിയപാല,പി എൻ സീതി, സുരേഷ് ബാബു, ടി.വി. പാപ്പു, ജോസി ജേക്കബ്, ജോസഫ് ജോൺ, ജാഫർഖാൻ മുഹമ്മദ്, എൻ ഐ ബെന്നി, എ എം ദേവസ്യ, ഇന്ദു സുധാകരൻ, ലീലാമ്മ ജോസ് എന്നിവർ പ്രസംഗിച്ചു.