മൂവാറ്റുപുഴ: തിരുവുംപ്ലാവിൽ ദേവസ്വം സനാതന സ്കൂൾ ഓഫ് ലൈഫിലെ 2019 -20 അദ്ധ്യയന വർഷത്തെ, സ്കൂൾ വിദ്യാർത്ഥികൾക്കായുള്ള പ്രതിവാരക്ലാസ്സുകൾ 16 രാവിലെ 10 ന് ആരംഭിക്കും. ഒന്നാം ക്ലാസ് മുതൽ പന്ത്രണ്ടാം ക്ലാസ് വരെയുള്ള വിദ്യാർത്ഥികൾക്ക് പങ്കെടുക്കാം. സംസ്‌കൃതം, സനാതനധർമ്മം, യോഗാ, സംഗീതം, വ്യക്തിത്വവികസനം എന്നിവയുൾപ്പെട്ട പാഠ്യപദ്ധതിയിലൂന്നിയാണ് പഠനം. സംസ്‌കൃത പഠനത്തിന് വിശ്വസംസ്കൃതപ്രതിഷ്ഠാനം നേതൃത്വം നൽകും. ആഴ്ചതോറും നടക്കുന്ന ക്ലാസുകളിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്ന വിദ്യാർത്ഥികളുടെ രക്ഷിതാക്കൾ ക്ഷേത്രം ഓഫീസിൽ നിന്നും ലഭിക്കുന്ന പ്രവേശന പത്രം പൂരിപ്പിച്ച് നൽകണം. തിരുവുംപ്ലാവിൽ ദേവസ്വം 2007 ൽ ആരംഭിച്ച സനാതന ജീവന വിദ്യാലയത്തിൽ കുട്ടികൾക്ക് പുറമെ മുതിർന്നവർക്കും അനുയോജ്യമായ വിവിധ പഠന പരിപാടികളും നടക്കുന്നുണ്ട്. തപാൽ വഴി സംസ്‌കൃതം കോൺടാക്ട് ക്ലാസുകൾ ജൂലായ് മാസത്തിൽ ആരംഭിക്കും.വിശദ വിവരങ്ങൾക്ക് 9048105395