sameer
രക്തദാനത്തിൽ മാതൃകയായ സമീറും ഭാര്യ തസ്നിമിനും

മൂവാറ്റുപുഴ: രക്തദാനരംഗത്ത് മാതൃകകയായി​ അദ്ധ്യാപകൻ.ഈസ്റ്റ് മാറാടി സർക്കാർ വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂൾ അദ്ധ്യാപകനുംനാഷണൽ സർവ്വീസ് സ്കീം പ്രോഗ്രാം ഓഫീസറുമായ സമീർ സിദ്ദീഖിയാണ് മാതൃകയാകുന്നത്. കൂടാതെ രക്തദാനത്തിന്റെ മഹത്വത്തെക്കുറിച്ച് നൂറിൽ പരം ബോധവത്ക്കരണ ക്ലാസുകളും , രക്തദാന ക്യാമ്പുകളും നടത്തിയുംസമീർ ശ്രദ്ധേയനായി.

കോളേജ് പഠനത്തിനിടയിൽ ഒരു നോയമ്പ് കാലത്ത് രക്തംനൽകി​ ജീവൻ രക്ഷി​ച്ചതാാണ് പ്രചോദനമായത് . ബന്ധുവായപ്ളസ്ടുവി​ദ്യാർത്ഥിദിൽഷാദ് ഡങ്കിപനി വന്ന്ഗുരുതരാവസ്ഥയിൽ കിംസ് ആശുപത്രയി​ൽ കഴി​യുമ്പോൾ രക്തം കി​ട്ടാതെവന്നു. വ്രതം രാവിലെ തന്നെ അവസാനിപ്പിച്ച് ആഹാരം കഴിച്ചതിന് ശേഷം പ്ലേറ്റ്ലെറ്റ് നൽകി .രക്തം സ്വീകരിച്ച ആ കുട്ടി ഇന്ന് അറിയപ്പെടുന്ന ഒരു ആയുർവേദ ഡോക്ടറാണ്.

അഞ്ച് വയസുള്ള ആലപ്പുഴ സ്വദേശിയായ കുട്ടിയ്ക്ക് തിരുവനന്തപുരം റീജീയണൽ കാൻസർ സെന്ററിൽ വച്ച് രക്തം നൽകി​ മടങ്ങുമ്പോൾ കുഞ്ഞിന്റെ അമ്മ പാരിതോഷികമായി സ്വന്തം കൈയിൽ കിടന്ന സ്വർണമോതിരം ഊരി നൽകിയ നിമിഷം മറക്കാനാവി​ല്ലെന്ന് ഈ അദ്ധ്യാപകൻ പറയുന്നു. വിവാഹ വാർഷികം, ജന്മദിനം, പുതുവത്സരം തുടങ്ങിയ ദിവസങ്ങളിൽ ഭാര്യ തസ്നിമിനൊപ്പം പോയി ഒരുമിച്ച് രക്തം നൽകാറുമുണ്ട്.പ്രിഷ്യസ് ഡ്രോപ്പ്സ് ബ്ലഡ് ഡൊണേഷൻ ഫോറം ഏർപ്പെടുത്തിയ ബസ്റ്റ് കപ്പിൾ ബ്ലഡ് ഡോണർ അവാർഡും, രക്തദാന പ്രവർത്തന രംഗത്തുള്ള സമഗ്ര സംഭാവനയ്ക്കുള്ള തെറുമോ പെൻപോൾ അവാർഡും, മികച്ച രക്തദാതാവിനുള്ള വേണു ബ്ലഡ് ഡൊണേഷൻ കുണ്ടറയുടെ അംഗീകാരവും നേടിയിട്ടുണ്ട്. അടൂർഫാസികൾച്ചറൽ ഫോറം മികച്ച സാമൂഹിക സേവനത്തിനും ജീവകാരുണ്യ പ്രവർത്തനത്തിനും നൽകുന്ന കർമ്മ രത്ന പുരസ്കാരവും, മികച്ച എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർക്ക് കേന്ദ്ര ഗവൺമെന്റ് നൽകുന്ന നാഷണൽ യംഗ് ലീഡർ അവാർഡുംനേടി.​സംസ്ഥാന സർക്കാരിന്റെ ഡയറക്ടററേറ്റ് തലത്തിലെ മികച്ച പ്രോഗ്രാം ഓഫീസർക്കുള്ള അവാർഡുകൾ ഉൾപ്പെടെ നിരവധി അംഗീകാരങ്ങൾ നേടിയിട്ടുണ്ട്. കൂടാതെ വിവിധ ജില്ലകളിലായി പ്രവർത്തിക്കുന്ന പത്തിൽ പരം രക്തദാന ഗ്രൂപ്പുകളിലെ സജീവ അംഗവുമാണ്.2019ലെപത്തൊമ്പതാമത്തെ രക്തദാനത്തിനായി കാത്തിരിയ്ക്കുകയാണ് അദ്ധ്യാപകനും കുടുംബവും.സമീറിന്റെ ബ്ളഡ് ഗ്രൂപ്പ് എ പോസി​റ്റി​വ്.ഫോൺ​:9447220332