vhsc
ബാലവേല വിരുദ്ധ ദിനത്തിൽ ഈസ്റ്റ് മാറാടി സർക്കാർ വി.എച്ച്.എസ് ,സ്കൂളിലെ വിദ്യാർത്ഥികൾ ബാലവേലയ്ക്കെതിരെ കടകളിലും സ്ഥാപനങ്ങളിലും സ്റ്റിക്കറുകൾ പതിപ്പിക്കുന്നു.

മൂവാറ്റുപുഴ: ലോക ബാലവേല വിരുദ്ധ ദിനാഘോഷങ്ങളുടെ ഭാഗമായി ഈസ്റ്റ് മാറാടി സർക്കാർ വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിലെ നാഷണൽ സർവീസ് സ്കീം യൂണിറ്റിന്റെയും ,ജൂനിയർ റെഡ്ക്രോസിന്റെയും , മറ്റ് വിവിധ ക്ലബുകളുടെയും സഹകരണത്തോടെ വിവിധ പരിപാടികൾ സംഘടിപ്പിച്ചു. ബാലവേല വിരുദ്ധ പ്രതിജ്ഞ,ബോധവത്ക്കരണ സെമിനാർ, കടകളിലും സ്ഥാപനങ്ങളിലും ബാലവേലയ്ക്കെതിരെ സ്റ്റിക്കർ പതിപ്പിക്കൽ തുടങ്ങിവയായിരുന്നു പ്രവർത്തനങ്ങൾ . ഹോട്ടലുകൾ ,വിനോദ കേന്ദ്രങ്ങൾ, പടക്ക നിർമ്മാണ കമ്പനികൾ, ഗ്ലാസ് ഫാക്ടറികൾ എന്നിവിടങ്ങളിൽ കുട്ടികളെ പണിയെടുപ്പിക്കുന്നതു കണ്ടാൽ സർക്കാരിനേയാേ, ചൈൽഡ് ലൈൻ ടോൾ ഫ്രീ നമ്പരായ 1098 ലോ വിളിച്ച് അറിയിക്കണം.മാറാടി ഗ്രാമപഞ്ചായത്തിലെ പ്രദേശങ്ങളിലെവിടെയെങ്കിലും ബാലവേല ശ്രദ്ധയിൽപ്പെട്ടാൽ അധികൃതരെ അറിയിക്കുമെന്ന് വിദ്യാർത്ഥികൾ പ്രതിജ്ഞയെടുത്തു.. ബോധവത്ക്കരണ ക്ലാസ് വി.എച്ച്.എസ്.ഇ പ്രിൻസിപ്പാൾ റോണി മാത്യു ഉദ്ഘാടനം ചെയ്തു . സ്കൂൾ പ്രധാന അദ്ധ്യാപകൻ കെ സജികുമാർ യോഗത്തിൽ അദ്ധ്യക്ഷത വഹിച്ചു. . ബാലവേല വിരുദ്ധ ദിന സന്ദേശം സ്റ്റുഡന്റ്സ് കൗൺസിലർ ഹണി സന്തോഷ് നൽകി, സീനിയർ അസിസ്റ്റന്റ് ശോഭന എം.എം പ്രതിഞ്ജ ചൊല്ലി കൊടുത്തു, സമീർ സിദ്ധിഖി , ഗിരിജ എം.പി, രതീഷ് ആനിക്കാട്, റനിത ഗോവിന്ദ്, ഡോ. അബിത രാമചന്ദ്രൻ, കൃഷ്ണപ്രിയ, വിനോദ് ഇ.. ആർ തുടങ്ങിയവർ സംസാരിച്ചു.