laungage-block
സംസ്കൃത സർവകലശാലയിൽ 27,851 ചതുരശ്ര അടിയിൽ പണിതീർത്ത ലാംഗ്വേജ് ബ്ലോക്ക്.

കാലടി : ശ്രീ ശങ്കരാചാര്യ സംസ്കൃത സർവകലാശാല വികസന പാതയിലേക്ക് കുതിക്കുന്നു. പ്രളയത്തിന്റെ വ്യാപ്തി ഏറ്റവും കൂടുതൽ അടുത്തറിഞ്ഞ ഉന്നത വിദ്യാഭ്യാസ സ്ഥാപനമാണ് കാലടിയിലെ സംസ്കൃത യൂണിവേഴ്സിറ്റി ഏകദേശം 7.56 കോടിയുടെ നഷ്ടം സർവകലാശാലയ്ക്ക് ഉണ്ടായെങ്കിലും ഇതിനെ മറികടന്നാണ് വികസന കുതിപ്പിലേക്ക് എത്തിയിരിക്കുന്നത്. ഭാഷാ പഠനത്തിന് പ്രത്യേക സൗകര്യം ഒരുക്കുന്ന ലാംഗ്വേജ് ബ്ലോക്ക്, നോൺ ടീച്ചിംഗ് സ്റ്റാഫ് ക്വാർട്ടേഴ്സ് എന്നിവ അടക്കം വരുന്ന രണ്ട് കെട്ടിടസമുച്ചയങ്ങളാണ് യൂണിവേഴ്സിറ്റിയിൽ നിർമ്മാണം പൂർത്തിയായിട്ടുള്ളത്. 27,851 ചതുരശ്ര അടിയിൽ പണിതീർത്ത ലാംഗ്വേജ് ബ്ലോക്കിൽ ഭാഷാ വിഭാഗങ്ങൾക്ക് പുറമേ സെമിനാർ ഹാൾ, ലേഡീസ് റെസ്റ്റ് റൂം, ഫാക്കൽറ്റി റൂം, ഗവേഷണ പഠനകേന്ദ്രം, ലാംഗ്വേജ് ലാബ്, മലയാളം ഹിന്ദി ലൈബ്രറികൾ, അഡ്മിനിസ്ട്രേഷൻ റൂം എന്നിവ ഒരുക്കിയിട്ടുണ്ട്. നോൺ ടീച്ചിംഗ് സ്റ്റാഫുകൾക്കായി 7 നിലകളിൽ പണികഴിപ്പിച്ചിട്ടുള്ള 1222 ചതുരശ്ര അടിയിലുള്ള മൂന്ന് കിടപ്പുമുറികളും മറ്റു സൗകര്യങ്ങളോടുകൂടിയ 5 ക്വോർട്ടേഴ്സുകളും, 1000 ചതുരശ്ര അടിയുള്ള രണ്ട് കിടപ്പുമുറികളും, സജ്ജമാക്കിയിട്ടുണ്ട്. ദൂരെ സ്ഥലങ്ങളിൽ നിന്നെത്തുന്ന അനധ്യാപക ജീവനക്കാർക്ക് കുടുംബസമേതം താമസിക്കുന്ന സൗകര്യമാണ് ഇതിൽ ഒരുക്കിയിട്ടുള്ളത്.സർക്കാർ നിശ്ചയിച്ച വാടകയാണ് ഈടാക്കുന്നത്. പ്രളയാനന്തര വികസനത്തെ മുൻനിർത്തി 2019- 20 സർവകലാശാല ബഡ്ജറ്റിൽ അംഗപരിമിതരായ വിദ്യാർത്ഥികൾക്ക് ലിഫ്റ്റ് സൗകര്യം, ജല സംസ്കരണ പ്ലാന്റ്, ഇന്റർനാഷണൽ സെന്റർ ഫോർ ഫാക്കൽറ്റി ആൻഡ് സ്റ്റുഡൻസ്, ആർട്ട് എക്സിബിഷൻ ആൻഡ് സെയിൽസ് സെന്റർ സ്റ്റുഡന്റ് അമിനിറ്റി സെന്റർ, ലേഡീസ് ഹോസ്റ്റൽ' കമ്മ്യൂണിറ്റി റേഡിയോ എന്നിവയും ഉൾപ്പെടുത്തിയിട്ടുണ്ട്.

കെട്ടിട സമുച്ചയങ്ങൾ ജൂൺ 22ന് സംസ്ഥാന ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി കെ.ടി.ജലീൽ ഔദ്യോഗികമായി ഉദ്ഘാടനം ചെയ്യും.

ഡോ.ധർമ്മരാജ് അടാട്ട് യൂണിവേഴ്സിറ്റി വൈസ് ചാൻസലർ

38,000 ചതുരശ്ര അടിയിൽ നിർമ്മിച്ച കെട്ടിടത്തിന്റെ മൊത്തം ചിലവ് 9 കോടി രൂപ