മൂവാറ്റുപുഴ : മൂവാറ്റുപുഴ കലാകേന്ദ്ര ഫൈൻ ആർട്സ് അക്കാഡമിയുടെ ആഭിമുഖ്യത്തിൽ കലാകേന്ദ്ര ഹാളിൽ ഇന്ന് ( വെള്ളി) വൈകിട്ട് 5.30ന് ഹ്രസ്വ ചിത്ര പ്രദർശനവും അന്തരിച്ച ജ്ഞാനപീഠ ജേതാവ് ഗിരീഷ് കർണാട് അനുസ്മരണവും നടക്കും . ലേബർ ഇന്ത്യ ചെയർമാൻ ജോർജ് കുളങ്ങര ചടങ്ങ് ഉദ്ഘാടനം ചെയ്യും. അസീസ് കുന്നപ്പള്ളിയും, സുധിൻ വാമറ്റവും ചേർന്ന് തയ്യാറാക്കിയ പാപ്പി 54 മോഡൽ എന്ന യൂട്യൂബ്ഹൃസ്വ സിനിമയുടെ റിലീസിങ്ങും പ്രദർശനവും ഉണ്ടാകും.