ആലുവ: ഗവ.ഗേൾസ് ഹയർ സെക്കൻഡറി സ്‌കൂളിൽ എച്ച്.എസ്.എസ് വിഭാഗം മലയാളം (ജൂനിയർ), പൊളിറ്റിക്കൽ സയൻസ് (ജൂനിയർ) എന്നീ വിഷയങ്ങളിൽ ഗസ്റ്റ് അധ്യാപകരെ ആവശ്യുണ്ട്. ഇന്ന് ഉച്ചക്ക് 1.30ന് ഇൻറർവ്യൂ നടക്കും. ഉദ്യോഗാർഥികൾ അസൽ സർട്ടിഫിക്കറ്റുകളുമായി ഉച്ചക്ക് ഒരു മണിക്ക് സ്‌കൂൾ ഓഫിസിൽ ഹാജരാകണം.

ആലുവ: എടയപ്പുറം എരുമത്തല ഗവ. എൽ.പി സ്കൂളിൽ താൽകാലിക എൽ.പി സ്‌കൂൾ അദ്ധ്യാപികയുടെ ഒഴിവുണ്ട്. നിശ്ചിത യോഗ്യതയുള്ളവർ അസൽ സർട്ടിഫിക്കറ്റുകളുമായി ജൂൺ 17 രാവിലെ 10.30ന് സ്‌കൂളിൽ നടക്കും. കെ. ടെറ്റ് ഉള്ളവർക്കും കീഴ്മാട് പഞ്ചായത്ത് നിവാസികൾക്കും മുൻഗണന ലഭിക്കും.

കീഴ്മാട് ഗവ.യു.പി സ്‌കൂളിൽ പാർട്ടൈം ഹിന്ദി അധ്യാപകന്റെ താൽകാലിക ഒഴിവുണ്ട്. ഹിന്ദി ഭൂഷൺ, സാഹിത്യ ആചാര്യ, രാഷ്ട്ര വിശാരദ്, രാഷ്ട്ര ഭാഷാ പ്രവീൺ ഇവയിൽ ഏതെങ്കിലും യോഗ്യതയുള്ളവർ അസൽ സർട്ടിഫിക്കറ്റുകളുമായി ജൂൺ 18 രാവിലെ 10.30ന് സ്‌കൂൾ ഓഫീസിൽ ഹാജരാകണം.