ആലുവ: കേരള സംഗീത നാടക അക്കാഡമിയുടെ ദക്ഷിണമേഖലാ അമേച്വർ നാടക മത്സരം ജൂൺ 24 മുതൽ 29 വരെ ആലുവ ടാസ് ഹാളിൽ നടക്കും. 24ന് വൈകിട്ട് 5.30ന് അക്കാഡമി അദ്ധ്യക്ഷ കെ.പി.എ.സി ലളിത ഉദ്ഘാടനം ചെയ്യും. വൈസ്‌ചെയർമാൻ സേവ്യർ പുൽപ്പാട്ട് അധ്യക്ഷത വഹിക്കും.
59 നാടകങ്ങളാണ് മത്സരത്തിനെത്തിയത്. തിരഞ്ഞെടുക്കപ്പെട്ട 12ൽ ആറ് നാടകങ്ങളുടെ മത്സരം ഈ മാസം 17 മുതൽ 22 വരെ കണ്ണൂരിലാണ്. ബാക്കിയാണ് ആലുവയിൽ അരങ്ങേറുക. ഇവയിൽ തിരഞ്ഞെടുക്കപ്പെടുന്ന ആറ് നാടകങ്ങളുടെ അവസാന മത്സരം ജൂലൈ 10 മുതൽ 15 വരെ തൃശൂരിലാണ്.
24ന് തൊഴിയൂർ ഞമനേങ്ങാട് തീയേറ്റർ വില്ലേജിൻെറ ആദ്യത്തെ രാജാവും അവസാന റാണിയും
25ന് ചാലക്കുടി പുലരി നാടകകലാ കേന്ദ്രത്തിൻെറ പെണ്ണ്
26ന് സെലിബ്രേഷൻസ് നാടക സംഘത്തിൻെറ മണ്ണിര
27ന് തൃശൂർ പഞ്ചമി തീയേറ്റേഴ്‌സിൻെറ മാളി
28ന് പെരുമ്പാവൂർ സുവർണ്ണ തീയേറ്റേഴ്‌സിൻെറ ശകുന്തള ട്രാവൽസ്
29ന് തൃശൂർ ബ്ലാക്ക് ഫിസ്റ്റ് തീയറ്റർ ഗ്രൂപ്പിൻെറ സുഹ്‌റയും സരസ്വതിയും.
ദിവസവും വൈകിട്ട് 6.45 നാണ് നാടകം. പ്രവേശനം സൗജന്യം.
കഥാപ്രസംഗ ഉത്സവം ഇടപ്പള്ളിയിൽ
ജില്ലയിൽ സംഗീത നാടക അക്കാഡമി കഥാപ്രസംഗ ഉത്സവവും സംഘടിപ്പിച്ചിട്ടുണ്ട്. ജൂലൈ 7 മുതൽ 11 വരെ ഇടപ്പളളി ചങ്ങമ്പുഴ പാർക്കിലാണ് കഥാപ്രസംഗ ഉത്സവം.