ആലുവ: സീപോർട്ട് എയർപോർട്ട് റോഡിന്റെ രണ്ട്, മൂന്ന് ഘട്ടം നിർമ്മാണത്തിനായി 76 ഹെക്ടർ ഭൂമി ഏറ്റെടുക്കുന്നതിന് ഭരണാനുമതി ലഭിച്ചിട്ടുണ്ടെന്നും സ്ഥലമേറ്റെടുത്ത് അതിർത്തിക്കല്ലുകൾ സ്ഥാപിക്കുന്നതിനായി ടെൻഡർ നടപടികൾ പൂർത്തികരിച്ചിട്ടുണ്ടെന്നും മന്ത്രി ജി. സുധാകരൻ പറഞ്ഞു.
നിയമസഭയിൽ അൻവർ സാദത്ത് എം.എൽ.എയുടെ സബ് മിഷന് മറുപടി നൽകുകയായിരുന്നു മന്ത്രി. രണ്ടാം ഘട്ടത്തിൽ കളമശേരി എൻ.എ.ഡി കവല മുതൽ ആലുവ അസീസി കവല വരെയും, മൂന്നാം ഘട്ടം അസീസി കവല മുതൽ മഹിളാലയം കവല വരെയുമുള്ള ഭാഗങ്ങളുടെ നിർമ്മാണമാണ് പൂർത്തീകരിക്കേണ്ടത്. ചൊവ്വര മുതൽ എയർ പോർട്ട് വരെയുള്ള ഭാഗം അവസാനഘട്ടത്തിലാണ് നിർമ്മിക്കുന്നത്. രണ്ടും മൂന്നും ഘട്ട നിർമ്മാണം മന്ദഗതിയിലാണെന്നും സമയബന്ധിതമായി പദ്ധതി പൂർത്തീകരിക്കാൻ നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടാണ് എം.എൽ.എ സബ് മിഷൻ ഉന്നയിച്ചു.