parakkadavu
മികച്ച ഐ.സി.ഡി.എസ് സൂപ്പർവൈസർക്കുള്ള സംസ്ഥാന അവാർഡ് നേടിയ പി.ആർ. ലൈസ, മികച്ച അംഗൻവാടി വർക്കർക്കുള്ള സംസ്ഥാന അവാർഡ് നേടിയ പി.എൻ. താര എന്നിവരെ പാറക്കടവ് ബ്ലോക്ക് പഞ്ചായത്ത് ആദരിച്ചു.

നെടുമ്പാശേരി: മികച്ച ഐ.സി.ഡി.എസ് സൂപ്പർവൈസർക്കുള്ള സംസ്ഥാന അവാർഡ് നേടിയ ബ്ലോക്ക് പഞ്ചായത്തിലെ പി.ആർ. ലൈസ, മികച്ച അംഗൻവാടി വർക്കർക്കുള്ള സംസ്ഥാന അവാർഡ് നേടിയ പി.എൻ. താര എന്നിവരെ പാറക്കടവ് ബ്ലോക്ക് പഞ്ചായത്ത് ആദരിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു സെബാസ്റ്റ്യൻ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് എസ്.ബി. ചന്ദ്രശേഖര വാരിയർ അദ്ധ്യക്ഷത വഹിച്ചു. ഷിബു മൂലൻ, സന്ധ്യ നാരായണപിള്ള, ഷീന സെബാസ്റ്റ്യൻ, രാജേഷ് മഠത്തിമൂല, രഞ്ജിനി അംബുജാക്ഷൻ, കെ.സി. രാജപ്പൻ, സി.എസ്. രാധാകൃഷ്ണൻ, സാജിത ബീരാസ്, സംഗീത സുരേന്ദ്രൻ, സി.ഡി.പി.ഒ ഗായത്രി എന്നിവർ സംസാരിച്ചു.