കൊച്ചി: കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാല പരിസ്ഥിതി പഠന വകുപ്പും ഇന്ത്യൻ സൊസൈറ്റി ഒഫ് അനലിറ്റിക്കൽ സയന്റിസ്റ്റും സംയുക്തമായി പാരിസ്ഥിതിക പരീക്ഷണ നിരീക്ഷണങ്ങൾക്കുള്ള സാങ്കേതിക വിദ്യയെക്കുറിച്ച് എകദിന സെമിനാർ സംഘടിപ്പിക്കുന്നു. ജൂൺ 15 ന് രാവിലെ 9.15ന് ഡിപ്പാർട്ട്‌മെന്റിൽ നടക്കുന്ന സെമിനാർ സർവകലാശാല വൈസ്ചാൻസിലർ ഡോ. കെ.എൻ. മധുസൂദനൻ ഉദ്ഘാടനം ചെയ്യും. സെമിനാറില്‍ പ്രഗത്ഭരായ ശാസ്ത്രജ്ഞർ പാരിസ്ഥിതിക വ്യതിയാനങ്ങളും അതിന്റെ നിരീക്ഷണ രീതികൾ എന്ന വിഷയത്തിൽ പ്രബന്ധങ്ങൾ അവതരിപ്പിക്കും.പങ്കെടുക്കാൻ താത്പര്യമുള്ള അദ്ധ്യാപകർ, ശാസ്ത്രജ്ഞർ, ഗവേഷകർ മുതലായവർക്ക് പങ്കെടുക്കാവുന്നതാണ്. വിശദവിവരങ്ങൾക്ക് : ഡോ. വി.ശിവാന്ദൻ ആചാരി, ഡയറക്ടർ, പരിസ്ഥിതി പഠന വകുപ്പ്, കുസാറ്റ്, ഫോൺ: 9495383342: ഇ- മെയിൽ: vsachari@cusat.ac.in