പറവൂർ പറവൂർ ഗവ.ഹയർ സെക്കൻഡറി സ്കൂളിലെ സ്കൗട്ട് ആൻഡ് ഗൈഡ്സ് യൂണിറ്റിന്റെ നേതൃത്വത്തിലുള്ള ഹരിതവിദ്യാലയം പദ്ധതി ഉദ്ഘാടനം നഗരസഭ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ ഡെന്നി തോമസ് നിർവഹിച്ചു. പി.ടി.എ പ്രസിഡന്റ് വി.പി ഡെന്നി അദ്ധ്യക്ഷത വഹിച്ചു. പ്രിൻസിപ്പാൾ ഡോ. ആനി ഡെലീല, സ്കൗട്ട് മാസ്റ്റ൪ അനിൽ സാർ, ഗൈഡ് ക്യാപ്റ്റൻ രാജശ്രീ ടീച്ചർ എന്നിവർ സംസാരിച്ചു.