cപാലിശേരി റോഡിൽ എസ്.സി.എം.എസ് കോളേജിന് സമീപം വീണ്ടും കുടിവെള്ള പൈപ്പ് പൊട്ടി .ഒരാഴ്ചക്കിടെ ഈ ഭാഗത്ത് പൈപ്പ് പൊട്ടുന്നത് നാലുതവണയാണ്.നിലവാരമില്ലാത്ത പൈപ്പ് ഉപയോഗിച്ചതും പൈപ്പിലുണ്ടാകുന്ന മർദ്ദത്തിന്റെ വ്യതിയാനവും ആണ് സ്ഥിരമായി പൈപ്പ് പൊട്ടാൻ കാരണമെന്ന് നാട്ടുകാർപറയുന്നത്.അഞ്ച് ദിവസത്തിന് മുൻപ് റോഡ് ടാർ ചെയ്ത് ദിവസങ്ങൾപിന്നിട്ടപ്പോൾതന്നെ പൈപ്പിൽ നിന്നുംവെള്ളം കുത്തിയൊലിച്ച് റോസ് തകർന്നത് .കോളേജിലേക്കുള്ള പ്രധാന റോഡായതുകൊണ്ടും പാലിശേരി ഭാഗത്തേക്കുള്ള പാറമടകളിലെ വാഹനങ്ങൾ സഞ്ചരിക്കുന്നതുകൊണ്ടും ഈ റോഡിൽ ഇപ്പോഴും ഗതാഗത തിരക്കാണ്. കഴിഞ്ഞ ദിവസം പൈപ്പ് പൊട്ടിയിടത്ത് വെള്ളംകുത്തിയൊഴുകി റോഡ് കുഴിയായി വിണ്ടു കീറി.അടിയന്തിരമായി പൊളിഞ്ഞ ഭാഗം പുനർനിർമ്മിച്ചില്ലെങ്കിൽ റോഡ് പൂർണ്ണമായും തകരും.