swaminathan
കെ.എസ്. സ്വാമിനാഥൻ

ആലുവ: എസ്.എൻ.ഡി.പി യോഗം അസിസ്റ്റന്റ് സെക്രട്ടറിയായി കെ.എസ്. സ്വാമിനാഥനെ (ആലുവ) വീണ്ടും തിരഞ്ഞെടുത്തു. ഇന്നലെ കൊല്ലത്ത് നടന്ന ഡയറക്ടർ ബോർഡ് യോഗത്തിലായിരുന്നു ഐക്യകണ്ഠേനയുള്ള തിരഞ്ഞെടുപ്പ്. എസ്.എൻ.ഡി.പി യോഗം ആലുവ യൂണിയൻ ഡയറക്ടർ ബോർഡ് മെമ്പറായ സ്വാമിനാഥൻ നേരത്തെ യോഗം ഇൻസ്പെക്ടിംഗ് ഓഫീസറായും അത്താണി ശാഖ പ്രസിഡന്റായും പ്രവർത്തിച്ചിട്ടുണ്ട്. കളമശേരി എച്ച്.എം.ടിയിൽ ഉദ്യോഗസ്ഥനാണ്.