അങ്കമാലി.എസ്.എസ്.എൽ.സി, ഹയർ സെക്കണ്ടറി, സി.ബി.എസ്.ഇ, ഐ.സി.എസ്.ഇ പരീക്ഷകളിൽ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് കരസ്ഥമാക്കിയ അങ്കമാലി നിയോജകമണ്ഡലത്തിലെ വിദ്യാർത്ഥികൾക്ക് റോജി എം. ജോൺ എം.എൽ.എ സംഘടിപ്പിക്കുന്ന അനുമോദനച്ചടങ്ങ് 'അക്കാഡമിയ' 16 ഞായറാഴ്ച 3 മണിക്ക് കാലടിമറ്റൂർ ആദിശങ്കര എഞ്ചിനീയറിംഗ് കോളേജിൽ വച്ച് നടക്കും.
എം.എൽ.എ അദ്ധ്യക്ഷത വഹിക്കുന്ന ചടങ്ങ് ചാലക്കുടി എം.പി. ശ്രീ. ബെന്നി ബഹനാൻ ഉദ്ഘാടനം ചെയ്യും. പ്രശസ്ത സിനിമാതാരം ഉണ്ണി മുകുന്ദൻ മുഖ്യാതിഥിയായിരിക്കു. പഞ്ചായത്ത് പ്രസിഡന്റുമാർ, ജനപ്രതിനിധികൾ മറ്റ് വിശിഷ്ട വ്യക്തികൾ എന്നിവർ ചടങ്ങിൽ പങ്കെടുക്കും. ഐ.സി.എസ്.സി 10ാം ക്ലാസ്സ് പരീക്ഷയിൽ രണ്ടാം റാങ്ക് കരസ്ഥമാക്കിയ നിമിത ജോസ്, കൂടാതെ അങ്കമാലി മണ്ഡലത്തിൽ വിദ്യാഭ്യാസരംഗത്ത് യൂണിവേഴ്‌സിറ്റി, സംസ്ഥാന, ദേശീയ തലങ്ങളിൽ മികവുറ്റ പ്രകടനം കാഴ്ച്ച വച്ചവർ, കലാ, കായിക രംഗത്ത് മികച്ച പ്രകടനം കാഴ്ച വച്ചവർ എന്നിവരേയും ചടങ്ങിൽ ആദരിക്കും. പത്താം ക്ലാസ്സിലും, ഹയർ സെക്കണ്ടറിക്കും 100 % വിജയം കൈവരിച്ച സ്‌കൂളുകൾക്കും പുരസ്‌ക്കാരം നൽകും.