mla-file
മൂവാറ്റുപുഴ-കൂത്താട്ടുകുളം റോഡിലെ കാലപ്പഴക്കം ചെന്ന പൈപ്പ് ലൈനുകൾ മാറ്റണമെന്നാവശ്യപ്പെട്ട് എൽദോ എബ്രഹാം എം.എൽ.എയുടെനേതൃത്വത്തിൽ ജല വിഭവ വകുപ്പ് മന്ത്രി കെ.കൃഷ്ണൻകുട്ടിയ്ക്ക് നിവേദനം നൽകുന്നു

മൂവാറ്റുപുഴ: ഉന്നത നിലവാരത്തിൽ നവീകരണം നടക്കുന്ന മൂവാറ്റുപുഴ-കൂത്താട്ടുകുളം റോഡിലെ കാലപ്പഴക്കം ചെന്ന പൈപ്പ് ലൈനുകൾ മാറ്റണമെന്നാവശ്യപ്പെട്ട് എൽദോ എബ്രഹാം എം.എൽ.എയുടെനേതൃത്വത്തിൽ ജല വിഭവ വകുപ്പ് മന്ത്രി കെ.കൃഷ്ണൻകുട്ടിയ്ക്ക് നിവേദനം നൽകി. ആരക്കുഴ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വള്ളമറ്റംകുഞ്ഞ്, മെമ്പർമാരായ മിനി രാജു, റാണി ജെയ്‌സൺ എന്നിവർസംഘത്തി​ലുണ്ടായി​രുന്നു . റോഡ് ബിഎം ബിസി നിലവാരത്തിൽ ടാർ ചെയ്യുന്നതിനായി സെൻട്രൽ റോഡ്‌സ് ഫണ്ടിൽ നിന്നും 16കോടി രൂപയാണ് അനുവദിച്ചത്. ഇതിന്റെ ടെൻഡർ നടപടികൾ പൂർത്തിയായി. റോഡ് നിർമ്മാണം ആരംഭിക്കുന്നതിനോടൊപ്പം നിലവിൽ കുടിവെള്ള വിതരണം നടത്തികൊണ്ടിരിക്കുന്ന റോഡിലെ കാലപ്പഴക്കം ചെന്ന എ.സി.പൈപ്പുകൾ നീക്കം ചയ്ത് പുതിയ പൈപ്പ് ലൈൻ സ്ഥാപിക്കാൻ വാട്ടർ അതോറിറ്റി 1.50കോടി രൂപയുടെ എസ്റ്റിമേറ്റാണ് തയ്യാറാക്കിയത്. പൈപ്പ് ലൈൻ മാറ്റുന്നതിനായി ഈവർഷത്തെ സ്റ്റേറ്റ് പ്ലാൻ ഫണ്ടിൽ നിന്നും തുക അനുവദിക്കണമെന്നും മന്ത്രിയോട് ആവശ്യപ്പെട്ടു.

2017ലെ സംസ്ഥാന ബഡ്ജറ്റിൽ മൂവാറ്റുപുഴ കൂത്താട്ടുകുളം ലിങ്ക് റോഡിന് 25കോടി രൂപയാണ് പ്രഖ്യാപിച്ചിരുന്നത്. സ്ഥലമേറ്റെടുക്കലിനുൾപ്പടെയായിരുന്നു തുക വകയിരുത്തിയത്. എന്നാൽ സ്ഥലം ഏറ്റെടുക്കുന്നതിന് കാലതാമസം നേരിടുന്നതിനാൽ റോഡ് നിർമ്മാണം അനന്തമായി നീണ്ടു.. റോഡ് ബി.എം, ബി.സി, നിലവാരത്തിൽ ടാർ ചെയ്യണമെന്ന ആവശ്യവുമായി പ്രദേശവാസികൾ രംഗത്തെത്തിയതോടെയാണ് റോഡ് സെൻട്രൽ റോഡ് ഫണ്ടിൽ ഉൾപ്പെടുത്തിയത്.

.

മൂവാറ്റുപുഴ-കൂത്താട്ടുകുളം റോഡ്

മൂവാറ്റുപുഴ നഗരസഭയിൽ നിന്നാരംഭിച്ച് മാറാടി, ആരക്കുഴ, പാലക്കുഴ, വവഴി​കൂത്താട്ടുകുളം നഗരസഭയിൽ അവസാനിക്കുന്നു

ദൂരം16.5 കിലോ മീറ്റർ

ഇരു സൈഡിലും കോൺക്രീറ്റിംഗ് നടത്തും


. ദിശാബോർഡുകളും റിഫ്‌ളക്ടറുകളും സ്ഥാപിക്കും.