അങ്കമാലി :- അങ്കമാലി നഗരസഭയിൽ നിപ പ്രതിരോധ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് പരിശീലന പരിപാടി ഇന്ന് ഉച്ചകഴിഞ്ഞ് 2.30 ന് നഗരസഭ എ.പി. കുര്യൻ മെമ്മോറിയൽ ഹാളിൽ വച്ച് നടക്കും.

അംഗൻവാടി വർക്കർമാർ, ആശ പ്രവർത്തകർ, തൊഴിലുറപ്പ് പ്രതിനിധികൾ, കുടുംബശ്രീ പ്രവർത്തകർ, റസിഡൻസ് അസോസിയേഷൻ ഭാരവാഹികൾ, വ്യാപാരി വ്യവസായി പ്രതിനിധികൾ,നഗരസഭ പ്രദേശത്തെ വിദ്യാലയങ്ങളിൽ നിന്നുള്ള പ്രതിനിധികൾ എന്നിവരാണ് പങ്കെടുക്കേണ്ടത്.

പരിശീലന പരിപാടിയിൽ കൃത്യസമയത്ത് തന്നെ ബന്ധപെട്ടവർ പങ്കെടുക്കണമെന്ന് നഗരസഭ ചെയർപേഴ്സൺ എം.എ.ഗ്രേസി ടീച്ചർ അറിയിച്ചു.