accident
മരം വീണ് തകർന്ന കാറ്.

മൂവാറ്റുപുഴ: കനത്ത മഴയോടൊപ്പം ആഞ്ഞുവീശിയ കാറ്റിൽ മരം വീണ് കാറ് തകർന്നു. കായനാട് എടുക്കുതോട്ടം രാജുവിന്റെ മാരുതി കാറിനു മുകളിലേക്കാണ് മരം കടപുഴകി വീണത്. ഇന്നലെ വെെകിട്ട് 4ന് ആണ് സംഭവം. മൂവാറ്റുപുഴ ലത പാർക്കിന്റെ പാർക്കിംഗ് ഏരിയായിൽസമീപത്ത് നിന്ന തണൽ മരമാണ് കടപുഴകി വീണത്. . ഫയർഫോഴ്സ്ഥലത്തെത്തി മരം മുറിച്ചു നീക്കി​.