kaitharai
പ്രളയത്തിൽ തൊഴിലുപകരണങ്ങൾ നഷ്ടപ്പെട്ട കൈത്തറി തൊഴിലാളികൾക്ക് ഹാബിറ്റാറ്റ് നൽകുന്ന മെറ്റൽ തറികളുടെ വിതരണം പള്ളിപ്പുറം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി കെ രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്യുന്നു.

വൈപ്പിൻ: പ്രളയത്തിൽ തൊഴിൽ ഉപകരണങ്ങൾ നഷ്ടപ്പെട്ട പന്ത്രണ്ട് കൈത്തറി തൊഴിലാളികൾക്കും മെറ്റൽ തറികളും, നൂലും മറ്റു ഉപകരണങ്ങളും ഹാബിറ്റാറ്റ് ഫോർ ഹുമാനിറ്റി ഇന്ത്യ വിതരണം ചെയ്തു. ചെറായി കൈത്തറി , പള്ളിപ്പുറം കുഴുപ്പിള്ളി,ചേന്ദമംഗലം കരിമ്പാടം സംഘങ്ങൾക്കാണ് ഉപകരണങ്ങൾ വിതരണം ചെയ്തത്. പള്ളിപ്പുറം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി കെ രാധാകൃഷ്ണൻ ഉദ്ഘാടനം നിർവഹിച്ചു. ഹാബിറ്റാറ്റ് പ്രതിനിധികൾ ജില്ലാവ്യവസായ കേന്ദ്രം ഉദ്യോഗസ്ഥർ, കൈത്തറി സംഘങ്ങളുടെ ഭാരവാഹികൾ എന്നിവർ സംസാരിച്ചു.