k-p-varghese
വയോജനകേന്ദ്രത്തിന്റെ കെട്ടിടം ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.പി.വർഗീസ് ഉത്ഘാടനം ചെയ്യുന്നു

പെരുമ്പാവൂർ:കൂവപ്പടി ബ്ലോക്ക് പഞ്ചായത്തിനു കീഴിൽ വേങ്ങൂർ സാമൂഹ്യാരോഗ്യകേന്ദ്രത്തിലെ ചികിത്സയ്ക്കായി എത്തുന്ന മുതിർന്ന പൗരന്മാർക്ക് വിശ്രമത്തിനും ഫിസിയോ തൊറാപ്പി സൗകര്യം ഒരുക്കുന്നതിനുമായി നിർമ്മിച്ച വയോജനകേന്ദ്രത്തിന്റെ കെട്ടിടം ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.പി.വർഗീസ് ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് മിനി ബാബു അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ പോൾ ഉതുപ്പ് , സിസിലി ഈ യോബ് ,സീനബിജു ,എം.പി.പ്രകാശ് സരള കൃഷ്ണൻകുട്ടി ,ഗായത്രി വിനോദ് ,ലീന ജോയി,ബി.ഡി.ഒ കെ.എ.തോമസ്.ഡോ സൈനബ ,ഡോ.വിക്ടർ ഫെർണ്ണാണ്ടസ് ,ഹെൽത്ത് സൂപ്പർവൈസർ രാധാകൃഷ്ണൻ എന്നിവർ സംസാരിച്ചു.