പള്ളുരുത്തി: പെരുമ്പടപ്പ് റോഡിലെ രൂക്ഷമായ വെള്ളക്കെട്ടിനെതിരെ റസിഡൻസ് അസോസിയേഷൻ ഏകോപന സമിതിയുടെ നേതൃത്വത്തിൽ പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു.വി.കെ. മനോഹരൻ ഉദ്ഘാടനം ചെയ്തു.പി.ആർ.അജാമിളൻ അദ്ധ്യക്ഷത വഹിച്ചു.എം.പി.സഞ്ജീവൻ, കെ.എസ്.ശിവൻ, എ.എ.ജോർജ്, പി.വിജയൻ, ലൂസി ജോസഫ് തുടങ്ങിയവർ സംബന്ധിച്ചു.