പെരുമ്പാവൂർ:കേരള പൊലീസ് അസോസിയേഷൻ റൂറൽ ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി ക്വിസ് - ബാഡ്മിന്റൺ മത്സരങ്ങൾ സംഘടിപ്പിച്ചു. ക്വിസ് മത്സരത്തിൽ ശ്രീനാരായണ ഹയർ സെക്കൻഡറി സ്‌ക്കൂളിലെ ഫൈസൽ അബ്ദുൾ അസീസ്, ആദിത്യൻ ശ്രീജിത് എന്നിവർ ഒന്നാം സ്ഥാനവും പ്രകൃതി അക്കാഡമിയിലെ അരവിന്ദ് സുരേഷ്, സൂരജ്.പി. എസ് എന്നിവർ രണ്ടാം സ്ഥാനവും നേടി. ബാഡ്മിൻറൻ മത്സരത്തിൽ ഐനീഷ് ഗിരീഷ് ടീമിനാണ് ഒന്നാം സ്ഥാനം. ഹാരിസ് സജി ടീം റണ്ണേഴ്‌സ് അപ്പ് ആയി. പരിപാടികൾക്ക് കെ.കെ. അബ്ദുൾ ജബ്ബാർ , എം.വി. സനിൽ, എം.എം. അജിത്കുമാർ, ഷമീർ, സിറാജ് പരീത്, സാബു ജോൺ എന്നിവർ നേതൃത്വം നൽകി.