വൈപ്പിൻ: മുനമ്പം ഗവ ആശുപത്രിയിൽ നിലവിലുണ്ടായിരുന്ന ഫാർമസിസ്റ്റിന്റെ ഒഴിവിൽ പുതിയ നിയമനം നടത്താൻ സർക്കാർ ഉത്തരവായി. നിലവിൽ ഉണ്ടായിരുന്ന ഫാർമസിസ്റ്റ് ജോലിക്കയറ്റം ലഭിച്ചുപോയതിനുശേഷം തസ്തിക ഒഴിഞ്ഞു കിടക്കുക്കയായിരുന്നു. ഇതേതുടർന്ന് ആശുപത്രി പ്രവർത്തന സമയം കുറവ് ചെയ്തിരുന്നു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ കെ.കെ ജോഷി , വൈസ് പ്രസിഡന്റ് തുളസി സോമൻ , ആരോഗ്യകാര്യ സ്റ്റാൻഡിങ്ങ് കമ്മിറ്റി ചെയർമാൻ എ.എൻ ഉണ്ണികൃഷ്ണൻ എന്നിവർ ജില്ലാ മെഡിക്കൽ ഓഫീസറെ കണ്ട് നിവേദനം നടൽകിയതിന്റെ അടിസ്ഥാനത്തിലാണ് നിയമനം.ഇനിയും ഒഴിവുള്ള നാലു സ്റ്റാഫുകളെ കൂടി ഉടൻ നിയമിക്കാൻ അധികാരികൾ തയ്യാറാകണമെന്നും സമിതി ചെയർമാൻ വി.എസ് ബെനഡിക്ട് ആവശ്യപ്പെട്ടു.