ഉദയംപേരൂർ: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ഉദയംപേരൂർ യൂണീറ്റ് വാർഷിക പൊതുയോഗവും തെരഞ്ഞെടുപ്പും നടന്നു.
യൂണീറ്റ് പ്രസിഡന്റ് പി.എൻ.പ്രസന്നൻ അദ്ധ്യക്ഷത വഹിച്ചു. വാർഷിക പൊതുയോഗം ജില്ലാ പ്രസിഡന്റ് പി.എ.എം ഇബ്രാഹിം ഉദ്ഘാടനം ചെയ്തു.ജില്ലാ ജന:സെക്രട്ടറി പി.സി ജേക്കബ്, പി.വി.പ്രകാശൻ, ടി.വി.രാമചന്ദ്രൻ, ടി.ബി.നാസർ, സാം തോമസ്, യു.പി. സൗന്ദരരാജൻ, കെ.എം.ജേക്കബ്, കെ.എസ്സ്.നിഷാദ്, ജോൺ വർഗീസ്, ബാരിഷ് വിശ്വനാഥ്, ഷാജി നാലുകണ്ടം, ഫൗസിയ സത്താർ, പി.വി.സജീവൻ, ടി.എം.സുവർണ്ണൻ, പാർത്ഥൻ കുമാരമംഗലം തുടങ്ങിയവർ സംസാരിച്ചു.
പുതിയ ഭാരവാഹികൾ: പി. എൻ.പ്രസന്നൻ (പ്രസിഡന്റ്), യു.പി.സൗന്ദരരാജൻ (സെക്രട്ടറി), പി.വി.സജീവ് (ട്രഷറർ)