കൊച്ചി: ഇടപ്പള്ളി അഞ്ചുമനദേവീക്ഷേത്രത്തിൽ സഹസ്രകലശം ക്ഷേത്ര തന്ത്രി പുലിയന്നൂർമന ശശിനമ്പൂതിരിപ്പാടിന്റെ മുഖ്യകാർമ്മികത്വത്തിൽ ഇന്നാരംഭിക്കും. ജൂൺ 14ന് വൈകിട്ട് 5.40ന് സമൂഹ ലളിതാ സഹസ്രനാമപാരായണം, 6.30ന് കൂട്ടപ്രാർത്ഥന. ശനിയാഴ്ച രാവിലെ 8 മുതൽ മഹാബ്രഹ്മ കലശപൂജ, വൈകിട്ട് 4.30ന് കലശപൂജ, 6ന് പ്രഭാഷണം. ഞായറാഴ്ച രാവിലെ 7 മുതൽ പാണി സഹസ്ര കലശാഭിഷേകം ആരംഭം, 11 മുതൽ എഴുന്നള്ളിപ്പ്, പഞ്ചവാദ്യം. ഉച്ചപൂജയ്ക്ക് ശേഷം കലശ ചടങ്ങുകൾ സമാപിക്കും.