കൊച്ചി: കേരള മദ്യവിരുദ്ധ ഏകോപനസമിതിയുടെയും കെ.സി.ബി.സി. മദ്യവിരുദ്ധ സമിതിയുടെയും സംയുക്താഭിമുഖ്യത്തിൽ ആഗോളലഹരിവിരുദ്ധദിനം ഈമാസം 25 ന് എറണാകുളത്ത് ആചരിക്കും.

രാവിലെ 11ന് എറണാകുളം സെന്റ്‌ മേരീസ് ഹൈസ്‌കൂൾ ഓഡിറ്റോറിയത്തിൽ ചേരുന്ന സമ്മേളനം ബിഷപ്പ് കർദ്ദിനാൾ ജോർജ് ആലഞ്ചേരി ഉദ്ഘാടനം ചെയ്യും. സമിതി സംസ്ഥാന ചെയർമാൻ ജസ്റ്റിസ് പി.കെ. ഷംസുദ്ദീൻ അദ്ധ്യക്ഷത വഹിക്കും. എക്‌സൈസ് ഡപ്യൂട്ടി കമ്മിഷണർ കെ. ചന്ദ്രപാലൻ മുഖ്യസന്ദേശം നൽകുമെന്ന് ജനറൽ സെക്രട്ടറി ചാർളി പോൾ അറിയിച്ചു.