മൂവാറ്റുപുഴ: കൊച്ചി മെട്രോ തൃപ്പൂണിത്തുറ വരെ നീട്ടാൻ ഭരണാനുമതി നൽകിയ സംസ്ഥാന സർക്കാർ ഇത് മൂവാറ്റുപുഴയ്ക്ക് എത്തിക്കാനുള്ള നടപടി കൂടി സ്വീകരിക്കണമെന്ന് ബി.ജെ.പി മുനിസിപ്പൽ സമിതി സർക്കാരിനോട് ആവശ്യപ്പെട്ടു. ഇതിനുവരുന്ന പദ്ധതിച്ചെലവ് കേന്ദ്രവുമായി ബന്ധപ്പെട്ട് നേടിയെടുക്കണം. മെട്രോ യാഥാർത്ഥ്യമായാൽ മൂവാറ്റുപുഴ സഞ്ചാരികളുടെ ടൂറിസ്റ്റ് ഹബ്ബായി മാറുന്നതോടൊപ്പം നഗരത്തിന്റെ മുഖച്ഛായയും മാറും. യോഗത്തിൽ പ്രസിഡന്റ് ടി.കെ. രാജൻ അദ്ധ്യക്ഷത വഹിച്ചു.