മൂവാറ്റുപുഴ: വാഴപ്പിള്ളി തൃക്ക ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിൽ നരസിംഹസ്വാമി ജയന്തി ആഘോഷം ക്ഷേത്രം മേൽശാന്തി ആനന്ദ് കൃഷ്ണൻ നമ്പൂതിരിയുടെ മുഖ്യ കാർമ്മികത്വത്തിൽ 16 ന് വിവിധ പരിപാടികളോടെ നടത്തും. രാവിലെ 5.30ന് നിർമ്മാല്യ ദർശനം തുടർന്ന് ഹരിനാമ കീർത്തനം, അഭിഷേകം, ഗണപതിഹോമം, നേദ്യം. വെെകിട്ട് 5.30 മുതൽ 6.30 വരെ നാരായണീയ പാരായണം തുടർന്ന് ദീപാരാധന, രാത്രി 7ന് നേദ്യം തുടർന്ന് അന്നദാനം.