മരട്: നഗരസഭയിലെ പ്രമുഖ കലാസാംസ്കാരിക സംഘടനയായ കേരളീയം കലാവേദിയുടെ 25-ാം വാർഷികം 30ന് ഡോ. വി.പി. ഗംഗാധരൻ ഉദ്ഘാടനം ചെയ്യുമെന്ന് കലാവേദി രക്ഷാധികാരിയും നഗരസഭ പ്രതിപക്ഷ നേതാവുമായ കെ.എ. ദേവസി, ഭാരവാഹികളായ കെ.കെ. ശിവജി, കെ.എക്സ്. ജിനി തുടങ്ങിയവർ അറിയിച്ചു. വൈകിട്ട് 4ന് അയിനിനടയിൽ നടക്കുന്ന പൊതുസമ്മേളനത്തിൽ സംഘാടകസമിതി ചെയർപേഴ്സൻ ജെസിഷാജി അദ്ധ്യക്ഷത വഹിക്കും. എം.സി. സുരേന്ദ്രൻ വിദ്യാഭ്യാസ പുരസ്കാരവും സി.എൻ. സുന്ദരൻ കുടവിതരണവും പി. വാസുദേവൻ പഠനോപകരണ വിതരണവും ഉദ്ഘാടനം ചെയ്യും.
മരട് നഗരസഭ മുൻ ചെയർപേഴ്സൻ ദിവ്യ അനിൽകുമാർ, വികസനകാര്യ ചെയർപേഴ്സൻ ദിഷപ്രതാപൻ, ആരോഗ്യകാര്യ ചെയർപേഴ്സൻ സുജാത ശിശുപാലൻ, വിദ്യാഭ്യാസ ചെയർപേഴ്സൻ സ്വാമിനസുജിത്, എ.യു. വിജു, സി.ബി. പ്രദീപ്കുമാർ, ബിന്ദുപ്രശാന്ത്, പരമാചാര്യ കെ.വി.തമ്പി, തുരുത്തി ഭഗവതിക്ഷേത്രം മേൽശാന്തി പ്രമോദ്, കെഎ.ജോൺ, എം.ആർ.ചന്ദ്രൻപിള്ള തുടങ്ങിയവർ പ്രസംഗിക്കും. സൈന അജിത് സ്വാഗതവും സിന്ധുരവി നന്ദിയും പറയും.