പറവൂർ : പ്രളയബാധിതർക്ക് അർഹമായ ധനസഹായം വിതരണം ചെയ്യുന്നതിലെ കാലതാമസം, ആനുകൂല്യ വിതരണത്തിലെ രാഷ്ട്രീയം അവസാനിപ്പിക്കുക, പ്രളയ സെസ് ഒഴിവാക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് പറവൂർടൗൺ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ വില്ലേജ് ഓഫീസിലേയ്ക്ക് മാർച്ചും ധർണ്ണയും നടത്തി. കെ.പി. ധനപാലൻ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് അനു വട്ടത്തറ അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി കെ.എ. അഗസ്റ്റിൻ, ബ്ലോക്ക് പ്രസിഡന്റ് എം.ജെ. രാജു, ഡെന്നി തോമസ്, സജി നമ്പിയത്ത്, പ്രദീപ് തോപ്പിൽ എന്നിവർ സംസാരിച്ചു.