പറവൂർ : മാഞ്ഞാലി എസ്.എൻ ജിസ്റ്റ് ഗ്രൂപ്പ് ഒഫ് ഇൻസ്റ്റിറ്റ്യൂഷനിലെ പ്ളെയ്സ്മെന്റ് സെല്ലിന്റെ നേതൃത്വത്തിൽ വൺ ടീം സൊലൂഷൻസിന്റെ സഹകരണത്തോടെ വിവിധ കമ്പനികളുടെ റിക്രൂട്ട്മെന്റ് ഡ്രൈവ് നടത്തി. കേരളത്തിലെ വിവിധ കോളേജുകളിൽ നിന്നുള്ള നിരവധി വിദ്യാർത്ഥികൾ പങ്കെടുത്തു. ജൂൺ അവസാനവാരം ഇരുപതോളം പ്രമുഖ കമ്പനികളുടെ റിക്രൂട്ട്മെന്റ് പൂൾ ഡ്രൈവ് നടക്കുമെന്ന് കോളേജ് ചെയർമാൻ കെ.ആർ. കുസുമൻ അറിയിച്ചു.