ആലുവ: കീഴ്മാട് പഞ്ചായത്തിൽ കുട്ടമശ്ശേരിയിൽ 12 വർഷമായി പ്രവർത്തിച്ചിരുന്ന ട്രാൻസ്‌ഫോർമർ നിർമാണ കമ്പനി അടച്ചു പൂട്ടിയതിൽ പ്രതിഷേധിച്ച് കമ്പനിക്ക് മുമ്പിൽ തൊഴിലാളികൾ നടത്തുന്ന സമരം 35 ദിവസം പിന്നിട്ടു. സമരത്തിന്റെ ഭാഗമായി ഇന്ന് വൈകിട്ട് അഞ്ചിന് നടക്കുന്ന സത്യാഗ്രഹ സമരം അൻവർ സാദത്ത് എം.എൽ.എ ഉദ്ഘാടനം ചെയ്യും. യൂണിയൻ പ്രസിഡന്റ് വി.പി. ജോർജ് അദ്ധ്യക്ഷത വഹിക്കും.