പരാതിക്കാരൻ സ്വന്തം ചെലവിൽ കാമറ സ്ഥാപിക്കണം: ഹെെക്കേടതി

ആലുവ: വെളിയത്തുനാട് സർവീസ് സഹകരണ ബാങ്കിലേക്ക് നാളെ നടക്കുന്ന ഭരണസമിതി തിരഞ്ഞെടുപ്പിൽ വോട്ടർ പട്ടികയിൽ ക്രമക്കേടുണ്ടെന്നും ബൂത്തിൽ മതിയായ സൗകര്യ ഇല്ലെന്നും ആരോപിച്ച് സി.പി.എം നേതാവ് നൽകിയ ഹർജി ഹൈക്കോടതി നിരസിച്ചതായി ബാങ്ക് പ്രസിഡന്റ് എസ്.ബി. ജയരാജ് പറഞ്ഞു.

ബൂത്തിൽ സി.സി ടി.വി കാമറകൾ സ്ഥാപിക്കണം എന്നായിരുന്നു ഹർജിക്കാരന്റെ മറ്റൊരാവശ്യം. തിരഞ്ഞെടുപ്പ് കമ്മീഷനും പൊലീസും ആവശ്യപ്പെടാത്ത സാഹചര്യത്തിൽ ബൂത്തിൽ സി.സി ടി.വി കാമറ പരാതിക്കാരന്റെ ചെലവിൽ സ്ഥാപിക്കാൻ ഹൈക്കോടതി വരണാധികാരിയെ ചുമതലപ്പെടുത്തി.

നാളിതുവരെ യാതൊരു പരാതിയും ഇല്ലാതിരുന്ന പരാതിക്കാരൻ വീണ്ടും അതേ പരാതിയുമായി വന്നിരിക്കുന്നത് തെരഞ്ഞെടുപ്പ് അട്ടിമറിക്കാനായിരുന്നുവെന്നും അത് കോടതി തടയുകയും ചെയ്യ്തു.ബ്ലോക്ക് പഞ്ചായത്ത് അംഗവുമായ എ.എൻ. അശോകനാണ് പരാതി നൽകിയിരുന്നത്. ഇതേയാവശ്യം ഉന്നയിച്ച് 2014 ലെ തിരഞ്ഞെടുപ്പിലും ഇയാൾ പരാതി നൽകിയിരുന്നെങ്കിലും കോടതി അത് തള്ളിയിരുന്നു.

എസ്.ബി. ജയരാജ്, ബാങ്ക് പ്രസിഡന്റ്