കോലഞ്ചേരി: ആരോഗ്യജാഗ്രതാ പദ്ധതിയുടെ ഭാഗമായി ഹെപ്പറ്റൈറ്റിസ് ബി, നിപ രോഗങ്ങളെക്കുറിച്ച് ബോധവത്കരണ ക്ലാസ് നടത്തി. വടവുകോട് ബ്ലോക്ക് പഞ്ചായത്തിന് കീഴിൽ വരുന്ന ബ്യൂട്ടി ആൻഡ് സലൂൺ ജീവനക്കാർക്കായിരുന്നു ക്ളാസ്. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഗൗരി വേലായുധൻ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് ബിനീഷ് പുല്യാട്ടേൽ, ബീന കുര്യാക്കോസ്, എം.എൻ. രാജൻ, കെ.പി. വിനോദ്കുമാർ, കെ.യു. സാറാമ്മ, അബ്ദുൽ അസീസ് എന്നിവർ സംസാരിച്ചു. ഡോ. വിനോദ് പൗലോസ് ക്ലാസിന് നേതൃത്വം നൽകി.